ആഴ്‌സണൽ ഗോൾ കീപ്പർ ബെർഡ് ലെനോ ഫുൾഹാമും ആയി കരാറിൽ എത്തി

ആഴ്‌സണലിന്റെ ജർമ്മൻ ഗോൾ കീപ്പർ ബെർഡ് ലെനോ ഉടൻ ഫുൾഹാം താരം ആവും. നിലവിൽ ലണ്ടൻ ക്ലബും ആയി താരം വാക്കാൽ കരാറിൽ എത്തി എന്നാണ് സൂചന. ബയേർ ലെവർകുസനിൽ നിന്നു ആഴ്‌സണലിൽ എത്തിയ ലെനോവിനു ആഴ്‌സണലിൽ റാംസ്ഡേലിന്റെ വരവ് ആണ് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്.

മൂന്നു കൊല്ലത്തെ കരാർ നിലവിൽ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി വരുന്ന ക്ലബും ആയി ലെനോ ഉണ്ടാക്കി എന്നാണ് റിപ്പോർട്ടുകൾ. ഇനി ആഴ്‌സണലും ആയി ഫുൾഹാം കരാറിൽ എത്തിയാൽ ലെനോ ഫുൾഹാം താരമാവും. 10, 11 മില്യൺ യൂറോ എങ്കിലും താരത്തിന് ലഭിക്കും എന്നാണ് ആഴ്‌സണൽ പ്രതീക്ഷ.