ഇരട്ട ഗോളുകളുമായി ബാൺസ്, ജയത്തോടെ തുടങ്ങി ബേൺലി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയത്തോടെ തുടങ്ങി ബേൺലി. സൗത്താംപ്ടനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നാണ് അവർ പ്രീമിയർ ലീഗിലെ ആദ്യ മത്സരം തുടങ്ങിയത്. സ്‌ട്രൈക്കർ ആഷ്‌ലി ബാൺസ് നേടിയ ഇരട്ട ഗോളുകളാണ് അവർക്ക് സഹായകമായത്. ഡിഫണ്ടിങ്ങിലെ പോരായ്മകൾക്ക് പുറമെ ഫിനിഷിങ്ങിൽ മൂർച്ചയില്ലാതെ പോയതാണ് സൗത്താംപ്ടന് വിനയായത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിൽ എല്ലാ ഗോളുകളും പിറന്നത്. 63 ആം മിനുട്ടിലാണ് ആശയ ഗോൾ പിറന്നത്. പിന്നീട് 70 ആം മിനുട്ടിൽ എറിക് പീറ്റേഴ്സൻ നൽകിയ പാസിൽ താരം അവരുടെ ലീഡ് രണ്ടാക്കി ഉയർത്തി. 75 ആം മിനുട്ടിൽ യോഹാൻ ഗുഡ്മുൻസൻ നേടിയ ഗോളോടെ സൗത്താംപ്ടൻറെ പതനം പൂർത്തിയായി. സ്വന്തം മൈതാനത്ത് വിജയത്തോടെ തുടങ്ങാനായത് ഷോൻ ഡൈശിന്റെ ടീമിന് ആത്മാവിശ്വാസമാകും.

Advertisement