വാറ്റ്ഫോർഡിനെ ഞെട്ടിച്ച് ബ്രൈറ്റൺ

- Advertisement -

പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിന് ഞെട്ടിക്കുന്ന തുടക്കം. സ്വന്തം ഹോം ഗ്രൗണ്ടിൽ ബ്രൈറ്റൺ ആണ് വാറ്റ്ഫോർഡിനെ ഇന്ന് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബ്രൈറ്റന്റെ ജയം. പുതിയ പരിശീലകൻ ഗ്രഹാം പോട്ടറിനെ കൊണ്ടു വന്നത് ശരിയായ തീരുമാനം ആണ് എന്ന് കാണിക്കുന്ന പ്രകടനമാണ് ബ്രൈറ്റൺ ഇന്ന് നടത്തിയത്.

ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ബ്രൈറ്റൺ ആദ്യം മുന്നിൽ എത്തിയത്. രണ്ടാം പകുതിയിൽ രണ്ട് സ്ബസ്റ്റുട്യൂറ്റ്സ് ഗോളുമായി എത്തിയതോടെ ബ്രൈറ്റൺ വിജയം ഉറപ്പിച്ചു. അൻഡോനെയും മോപേയും ആണ് രണ്ടാം പകുതിയിൽ വാറ്റ്ഫോർഡിന്റെ വലയിലേക്ക് ഗോളുകൾ എത്തിച്ചത്. കഴിഞ്ഞ സീസണിൽ വമ്പന്മാരെ വരെ വിറപ്പിച്ച വാറ്റ്ഫോർഡിന് ഈ പരാജയം വലിയ നിരാശ നൽകും.

Advertisement