എവർട്ടൺ ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ, മോയിസെ കീനിന് അരങ്ങേറ്റം

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന എവർട്ടണും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയി അവസാനിച്ചു. ക്രിസ്റ്റൽ പാലസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ഇരുടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ ആണ് അവസാനിച്ചത്. രണ്ടാം പകുതിയുടെ 77ആം മിനുട്ടിൽ മോർഗാൻ ഷിൻഡെർലിൻ ചുവപ്പ് കാർഡ് കണ്ടതിനാൽ അവസാന നിമിഷങ്ങളിൽ പത്ത് പേരുമായാണ് എവർട്ടൺ കളിച്ചത്.

എന്നാൽ അത് മുതലെടുക്കാൻ പാലസിനായില്ല. എവർട്ടണ് വേണ്ടി ഇറ്റാലിയൻ യുവതാരം മോയിസെ കീൻ ഇൻ അരങ്ങേറ്റം നടത്തി. എന്നാൽ അരങ്ങേറ്റത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ താരത്തിനും ആയില്ല.

Advertisement