പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആദ്യമായി പ്രീമിയർ ലീഗ് റഫറിമാർക്ക് നാളെ കൊറോണ ടെസ്റ്റ് നടത്തും. ഇതാദ്യമായാണ് റഫറിമാർ കൊറോണ ടെസ്റ്റിന് വിധേയമാകുന്നത്. എല്ലാ റഫറിമാരും അവരുടെ അടുത്തുള്ള പ്രീമിയർ ലീഗ് ട്രെയിനിങ് സെന്ററുകളിൽ ചെന്ന് ടെസ്റ്റ് നടത്തണം. ടെസ്റ്റിന്റെ ഫലം വന്നതിന് ശേഷം മാത്രമെ മത്സരങ്ങൾക്ക് റഫറിമാരെ നിയമിക്കുകയുള്ളൂ.
എന്നാൽ റഫറിമാരുടെ കൊറോണ പരിശോധന ഫലം പ്രീമിയർ ലീഗ് പരസ്യമാക്കില്ല. താരങ്ങളുടെ ഒക്കെ ടെസ്റ്റ് നടത്തിയപ്പോൾ ഫലത്തിന്റെ കണക്ക് പ്രീമിയർ ലീഗ് ഔദ്യോഗികമായി അറിയിച്ചിരുന്നു. കൊറോണ ടെസ്റ്റ് നെഗറ്റീവ് ആകുന്ന റഫറിമാർക്ക് പ്രീമിയർ ലീഗ് പുനരാരംഭിക്കും മുമ്പുള്ള സൗഹൃദ മത്സരങ്ങൾ നിയന്ത്രിക്കാൻ ആകും. ജൂൺ 17നാണ് സീസൺ പുനരാരംഭിക്കുന്നത്.