ടി20 ലോകകപ്പ് മാറ്റിവെച്ചാൽ ആ സമയത്ത് ഐ.പി.എൽ നടത്താമെന്ന് ഹോൾഡിങ്

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചാൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതിൽ തെറ്റില്ലെന്ന് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം മൈക്കിൾ ഹോൾഡിങ്. ഒക്ടോബർ – നവംബർ മാസങ്ങളിൽ നടക്കേണ്ട ടി20 ലോകകപ്പ് കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റി വെക്കാനുള്ള സാധ്യത തെളിഞ്ഞിരുന്നു.

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ ഐ.സി.സി ടി20 ലോകകപ്പ് നീട്ടിവെക്കാനുള്ള തീരുമാനം വൈകിക്കുയാണെന്ന് തോന്നുന്നില്ലെന്നും ഹോൾഡിങ് പറഞ്ഞു. ഓസ്‌ട്രേലിയൻ സർക്കാർ യാത്ര വിലക്ക് ഏർപെടുത്തിയതുകൊണ്ടാണ് ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ ഐ.സി.സിക്ക് കഴിയാത്തതെന്നും ഹോൾഡിങ് പറഞ്ഞു.

നേരത്തെ മാർച്ചിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരുന്നു.

Previous articleപ്രീമിയർ ലീഗ് റഫറീസിന് നാളെ കൊറോണ ടെസ്റ്റ്
Next articleറയൽ മാഡ്രിഡിന്റെ നാച്ചോയ്ക്ക് പരിക്ക്