അലക്‌സാണ്ടർ അർണോൾഡ് പ്രീമിയർ ലീഗിലെ ഡിസംബറിലെ താരം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഡിസംബർ മാസത്തിലെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ലിവർപൂൾ റൈറ്റ് ബാക്ക് അലക്‌സാണ്ടർ അർണോൾഡിന്. താരത്തിന്റെ കരിയറിൽ ആദ്യമായാണ് ഈ അവാർഡ് സ്വന്തമാക്കുന്നത്. ഒരു ഗോളും 3 അസിസ്റ്റുകളും ആണ് ഡിഫണ്ടറായ താരം ഡിസംബർ മാസത്തിൽ മാത്രം നേടിയത്. 3 ക്ലീൻ ഷീറ്റുകളും ഇതിൽ പെടും.

ഡിസംബറിൽ ലിവർപൂൾ കളിച്ച 5 കളികളിലും താരം കളത്തിൽ ഇറങ്ങിയിരുന്നു. ലെസ്റ്ററിന് എതിരായ മത്സരത്തിൽ 2 ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിരുന്നു. ഡു ബ്രെയ്ൻ, ബുന്ദിയ, ഫോസ്റ്റർ, ഇങ്‌സ്,വാർഡി,ട്രയോറെ, കാൽവേർട്ട് ലെവിൻ എന്നിവരെ മറികടന്നാണ് താരം നേട്ടം കൈവരിച്ചത്.

Advertisement