എവർട്ടൺ സ്ട്രൈക്കർ ടൊസുൺ ഇനി ക്രിസ്റ്റൽ പാലസിൽ

- Advertisement -

എവർട്ടൺ സ്ട്രൈക്കർ ടൊസുൺ ക്ലബ് വിടുമെന്ന് ഉറപ്പായി. പ്രീമിയർ ലീഗ് ക്ലബ് തന്നെ ആയ ക്രിസ്റ്റൽ പാലസാണ് ടൊസുണെ സ്വന്തമാക്കുന്നത്. ലോണടിസ്ഥാനത്തിലാകും ടൊസുന്റെ പാലസിലേക്കുള്ള യാത്ര. താരം ഇപ്പോൾ മെഡിക്കൽ പൂർത്തിയാക്കിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിഷ് ക്ലബായ ബെസികസിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു താരം എവർട്ടണിൽ എത്തിയത്.

എവർട്ടണിൽ താരത്തിന് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. 27മില്യൺ നൽകി ആയിരുന്ന്യ് ടൊസുണെ എവർട്ടൺ അന്ന് സ്വന്തമാക്കിയത്. 27കാരനായ താരത്തിനായി തുർക്കിഷ് ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു. എങ്കിലും ഇംഗ്ലണ്ടിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. ജെർമ്മനിയിൽ ജനിച്ച ടൗസൺ രാജ്യാന്തര തലത്തിൽ തുർക്കി ദേശീയ ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്.

Advertisement