ചെൽസിയുടെ യുവ ഡിഫൻഡർ ഇനി സ്വാൻസിയിൽ

- Advertisement -

ചെൽസിയുടെ യുവ ഡിഫൻഡർ മാർക് ഗ്വെഹി ഇനി ലോണിൽ സ്വാൻസി സിറ്റിക്ക് വേണ്ടി കളിക്കും. ചാംപ്യൻഷിപ് ക്ലബ്ബായ സ്വാൻസിയിലേക്ക് ഈ സീസണിന്റെ അവസാനം വരെയാണ് താരം ലോണിൽ കളിക്കാൻ പോകുന്നത്. നിലവിലെ ചെൽസി ടീം അംഗങ്ങളായ മേസൻ മൌണ്ട്, റ്റാമി അബ്രഹാം എന്നിവരുടെ പാത പിന്തുടർന്നാണ് താരം ഇംഗ്ലണ്ട് രണ്ടാം ഡിവിഷനിൽ കളിക്കാൻ ഒരുങ്ങുന്നത്.

19 വയസുകാരനായ താരത്തിന്റെ ആദ്യ ലോൺ ആണ് ഇത്. ഈ സീസണിൽ നേരത്തെ ചെൽസി സീനിയർ ടീമിനായി താരം അരങ്ങേറ്റം നടത്തിയിരുന്നു. 2007 മുതൽ ചെൽസി അക്കാദമിയുടെ താരമാണ് ഗ്വെഹി. ഇംഗ്ലണ്ട് അണ്ടർ 21 ടീം അംഗമാണ്. നേരത്തെ ലിവർപൂൾ താരം റയാൻ ബ്രെവ്സ്റ്ററിനെ സ്വാൻസി ടീമിൽ എത്തിച്ചിരുന്നു.

Advertisement