കളിക്കാൻ താരങ്ങളില്ല എന്ന ആഴ്‌സണൽ വാദം അംഗീകരിച്ചു അധികൃതർ, നോർത്ത് ലണ്ടൻ ഡാർബി മാറ്റിവച്ചു

പ്രീമിയർ ലീഗിൽ നാളെ നടക്കാൻ ഇരുന്ന ആഴ്‌സണൽ, ടോട്ടൻഹാം ഹോട്‌സ്പർ മത്സരം മാറ്റി വച്ചു. കോവിഡ് മൂലവും പരിക്ക് മൂലവും ആഫ്രിക്കൻ കപ്പ് മൂലവും തങ്ങൾക്ക് കളിക്കാൻ മതിയായ താരങ്ങൾ ഇല്ല എന്ന ആഴ്‌സണൽ വാദം പ്രീമിയർ ലീഗ് അധികൃതർ അംഗീകരിക്കുക ആയിരുന്നു. ഇതോടെ പ്രീമിയർ ലീഗിൽ കോവിഡ് മൂലം മാറ്റി വക്കുന്ന മറ്റൊരു മത്സരം കൂടിയായി ഇത്.

ഒരു ഗോൾ കീപ്പർ കൂടാതെ സീനിയർ ലെവലിൽ കളിച്ച 12 താരങ്ങൾ ഉണ്ടായാൽ മത്സരം നടക്കും എന്നത് ആണ് പ്രീമിയർ ലീഗ് നിയമം. നിലവിൽ ഒബമയാങ്, പാർട്ടി, പെപെ തുടങ്ങിയ താരങ്ങൾ ആഫ്രിക്കൻ കപ്പിനായി നൈജീരിയയിൽ ഉള്ള ആഴ്‌സണലിന് ഒഡഗാർഡ് അടക്കമുള്ളവരെ കോവിഡ് മൂലവും നഷ്ടമായി. ഇത് കൂടാതെ സ്മിത് റോ, സാക്ക, ടിയേർണി, സെഡറിക് തുടങ്ങിയ താരങ്ങൾ പരിക്കിന്‌ പിടിയിൽ ആയതും അവർക്ക് വിനയായി. നാളെ ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ ആയിരുന്നു നോർത്ത് ലണ്ടൻ ഡാർബി നടക്കേണ്ടി ഇരുന്നത്.