അടുത്ത സീസണിലെ പ്രീമിയർ ലീഗ് ഓഗസ്റ്റ് ആറിന് തുടങ്ങും, ഖത്തർ ലോകകപ്പിന്റെ സമയത്ത് ഇടവേള

Wasim Akram

2022-2023 സീസണിനുള്ള പ്രീമിയർ ലീഗ് മത്സരങ്ങൾ 2022 ഓഗസ്റ്റ് ആറിന് തുടങ്ങും. ഓഗസ്റ്റ് ആറിന് തുടങ്ങി 2023 മെയ് 28 നു അവസാനിക്കുന്ന വിധം ആണ് സമയക്രമം. അതേസമയം അടുത്ത കൊല്ലം ലോകകപ്പ് ഉൾക്കൊള്ളിക്കാനായി നവംബർ 14 മുതൽ ഡിസംബർ 26 വരെ പ്രീമിയർ ലീഗിൽ സീസണിനു ഇടയിൽ ഇടവേള ഉണ്ടാവും.

2022 ഡിസംബർ 18 നു ആണ് ഖത്തർ ലോകകപ്പ് ഫൈനൽ നടക്കുക. സാധാരണ പ്രീമിയർ ലീഗിൽ സീസണിനു ഇടയിൽ ഇടവേള ഉണ്ടാവാറില്ല. അതിനാൽ തന്നെ ക്ലബുകൾക്കും താരങ്ങൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. കളിക്കാരെ സംബന്ധിച്ച് വീണ്ടും ശാരീരികമായി വളരെ അധികം വെല്ലുവിളി നേരിടുന്ന വർഷം ആവും അടുത്ത കൊല്ലം എന്നുറപ്പാണ്.