ഇറ്റാലിയൻ സൂപ്പർ കപ്പ് പോരാട്ടം സാൻസിരോയിൽ നടക്കും

Img 20211111 222950

ഇറ്റാലിയ സൂപ്പർ കോപ്പ പോരാട്ടത്തിന് സാൻസിരോ സ്റ്റേഡിയം വേദിയാകും. സൗദി അറേബ്യയെ വേദിയിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.ജനുവരി 12ന് സാൻ സിറോയിൽ വെച്ച് ഇന്ററും യുവന്റസും ആകും സൂപ്പർകോപ്പയിൽ ഏറ്റുമുട്ടുക. 2018-ലെ പതിപ്പിന് ശേഷം സൗദിയിൽ ആയിരുന്നു സൂപ്പർ കോപ്പ നടന്നു വന്നിരുന്നത്. ഇത്തവണയും സൗദിയിൽ കളി നടത്താൻ ആയിരുന്നു പദ്ധതി എങ്കിലും തീയതി നിശ്ചയിക്കാൻ കഴിയാത്തതോടെ ഇറ്റലിയിൽ തന്നെ നടത്താൻ തീരുമാനിക്കുക ആയിരുന്നു.

2020-21 സീസണിലെ സീരി എ ടൈറ്റിൽ ഹോൾഡർമാരും കോപ്പ ഇറ്റാലിയ ജേതാക്കളും തമ്മിലാണ് പോരാട്ടം. മുമ്പ് സീസൺ ആരംഭിക്കിം മുമ്പ് ആയിരുന്നു സൂപ്പർ കോപ്പ കളിച്ചിരുന്നത്, എന്നാൽ സമീപ വർഷങ്ങളിൽ ഡിസംബറിലേക്കോ ജനുവരിയിലോ ആയി മത്സരം മാറി. അവസാനം സീരി എയിൽ ഇന്റർ, യുവന്റസ് എന്നീ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന സമനിലയിൽ പിരിഞ്ഞിരുന്നു.

Previous articleവിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചനകൾ
Next articleഅടുത്ത സീസണിലെ പ്രീമിയർ ലീഗ് ഓഗസ്റ്റ് ആറിന് തുടങ്ങും, ഖത്തർ ലോകകപ്പിന്റെ സമയത്ത് ഇടവേള