ഈ വർഷത്തെ പ്രീമിയർ ലീഗ് സീസൺ ഓഗസ്റ്റോടെ മാത്രമേ അവസാനിക്കുകയുള്ളൂ എങ്കിലും അടുത്ത സീസൺ സെപ്റ്റംബറിൽ തന്നെ തുടങ്ങാൻ ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉദ്ദേശിക്കുന്നത്. രണ്ട് സീസണുകൾക്ക് ഇടയിൽ അധികം ഇടവേള ഉണ്ടായിരിക്കില്ല. സെപ്റ്റംബർ 11ന് തന്നെ പ്രീമിയർ ലീഗ് തുടങ്ങിയാൽ അടുത്ത സീസൺ കൃത്യ സമയത്ത് അവസാനിപ്പിക്കാൻ ആകും എന്നാണ് കണക്ക് കൂട്ടലുകൾ.
ലീഗുകൾക്ക് ഇടയിൽ അധികം ഇടവേള ഇല്ലാത്തത് കൊണ്ട് തന്നെ ഇത്തവണ ക്ലബുകൾക്ക് പ്രെസീസൺ യാത്രകളും ഉണ്ടാവില്ല. എല്ലാ ക്ലബുകളും ഇംഗ്ലണ്ടിലെ ക്ലബുകളുമായി തന്നെ സൗഹൃദ മത്സരങ്ങൾ കളിച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ആണ് നിർദ്ദേശം. അടുത്ത സീസൺ തുടക്കം മുതൽ ആരാധകരെ ഗ്യാലയിലേക്ക് മടക്കി കൊണ്ടു വരാനും ഇംഗ്ലണ്ട് ഉദ്ദേശിക്കുന്നു. തുടക്കത്തിൽ 40% ആരാധകർ ആകും ഒരോ ഗ്യാലറിയിലും എത്തുക. പിന്നീട് പതുക്കെ പഴയ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തും.