“ടോട്ടൻഹാമിനെ തോൽപ്പിച്ച് കൊണ്ട് തുടങ്ങാൻ കഴിയും എന്ന് പ്രതീക്ഷ”

പ്രീമിയർ ലീഗ് സീസൺ പുനരാരംഭിക്കുമ്പോൾ ആദ്യ മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ എതിരാളികളാണ്. മൗറീനോയുടെ ടോട്ടൻഹാമിനെയാണ് എവേ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടി വരുന്നത്. ആദ്യ മത്സരത്തിൽ തന്നെ വലിഅയ് മത്സരം കളിക്കേണ്ടി വരുന്നത് ടീമിനെ തളർത്തില്ല എന്നാണ് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നത്. ഇത്തവണ സീസൺ ആരംഭിക്കുമ്പോൾ ആദ്യ മത്സരത്തിൽ ചെൽസി ആയിരുന്നു യുണൈറ്റഡിന്റെ എതിരാളികൾ. എന്നിട്ടും അവരെ വലിയ സ്കോറിന് തോൽപ്പിക്കാൻ കഴിഞ്ഞത് ഒലെ ഓർമ്മിപ്പിക്കുന്നു.

ചെൽസിക്ക് എതിരെ ഇറങ്ങിയ അതെ മനോഭാവത്തിൽ ആണ് താരങ്ങൾ ഉള്ളത് എന്ന് ഒലെ പറഞ്ഞു. അതുകൊണ്ട് തന്നെ ടോട്ടൻഹാമിനെതിരെ ഗംഭീര പ്രകടനം നടത്താൻ ആകും എന്നും അവരെ തോൽപ്പിച്ച് കൊണ്ട് സീസൺ പുനരാരംഭിക്കാൻ കഴിയും എന്നും ഒലെ പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ടാഴ്ച മാത്രമെ മത്സരത്തിന് ഉള്ളൂ എന്നത് കൊണ്ട് തന്നെ ടീമിന്റെ പരിശീലന രീതികൾ മാറ്റി എന്നും താരങ്ങൾ ഉടൻ മാച്ച് ഫിറ്റ്നെസിൽ എത്തും എന്നും ഒലെ പ്രതീക്ഷ പ്രകടിപ്പിച്ചു.

Previous articleഅടുത്ത സീസൺ പ്രീമിയർ ലീഗ് സെപ്റ്റംബറിൽ, കാണികളും ഉണ്ടാകും
Next article“ഛേത്രിയല്ല സഹലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച താരം”