ഫുട്ബോൾ ലോകം കൊറോണയോട് പൊരുതാൻ താൽക്കാലികമായി വരുത്തുന്ന മാറ്റങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കാണാം. ഈ സീസണിൽ ബാക്കി ഉള്ള എല്ലാ ലീഗ് മത്സരങ്ങളിലും ഒരു മത്സരത്തിൽ ഒരു ടീമിന് 5 സബ്സ്റ്റിട്യൂഷനുകൾ നടത്താൻ പ്രീമിയർ ലീഗ് തീരുമാനിച്ചു. നിലവിൽ ഒരു മത്സരത്തിൽ 3 സബ് മാത്രമെ നടത്താൻ കഴിയുകയുള്ളൂ.
കൊറൊണ കാരണം നീണ്ട കാലം ഫുട്ബോൾ മത്സരം നടക്കാതിരുന്നത് താരങ്ങളുടെ ഫിറ്റ്നെസിനെ കാര്യമായി ബാധിച്ചിട്ടുണ്ടാകും എന്നതും ഒപ്പം ഒരുപാട് മത്സരങ്ങൾ ചെറിയ കലായളവിൽ നടക്കേണ്ടതുണ്ട് എന്നതും ആണ് സബ്സ്റ്റിട്യൂഷന്റെ എണ്ണം കൂട്ടാൻ കാരണം. അഞ്ച് സബ് നടത്താമെങ്കിലും സബ് നടത്താൻ ഒരു മത്സരത്തിൽ ഒരു ടീമിന് മൂന്ന് അവസരങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ. മാച്ച് സ്ക്വാഡിൽ ഒരു ടീമിന് 20 താരങ്ങളുടെ പേരും ഇനി നൽകാം. ജൂൺ 17നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത്.