പ്രീമിയർ ലീഗിൽ ബ്രന്റ്ഫോർഡിന് എതിരെ അവസാന നിമിഷം സമനിലയും ആയി രക്ഷപ്പെട്ടു ലീഡ്സ് യുണൈറ്റഡ്. മത്സരത്തിൽ ലീഡ്സിന് ആയിരുന്നു ചെറിയ ആധിപത്യം പുലർത്തിയത്. മത്സരത്തിൽ 27 മത്തെ മിനിറ്റിൽ റഫീന്യോയുടെ പാസിൽ നിന്നു ടൈയിലർ റോബർട്ട്സ് ആണ് ലീഡ്സിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പക്ഷെ ശക്തമായി ബ്രന്റ്ഫോർഡ് മത്സരത്തിൽ തിരിച്ചു വന്നു. 7 മിനിറ്റിനുള്ളിൽ 2 ഗോളുകൾ ആണ് അവർ കണ്ടത്തിയത്.
54 മത്തെ മിനിറ്റിൽ ഷാന്റോൻ ബാപ്റ്റിസ്റ്റ ആണ് ബ്രന്റ്ഫോർഡിന്റെ സമനില ഗോൾ കണ്ടത്തിയത്. തുടർന്ന് 7 മിനിറ്റിനുള്ളിൽ സെർജി കാനോസ് തേനീച്ചകളെ മത്സരത്തിൽ മുന്നിലെത്തിച്ചു. ബ്രയാന്റെ പാസിൽ നിന്നായിരുന്നു കാനോസിന്റെ ഗോൾ. തുടർന്ന് ജൂനിയർ ഫിർപോക്ക് പകരക്കാരൻ ആയി പാട്രിക് ബാംഫോർഡിനെ ബിയേൽസ കളത്തിൽ ഇറക്കി. തുടർന്ന് 95 മത്തെ മിനിറ്റിൽ ലുക്ക് അയിലിങിന്റെ കോർണറിൽ നിന്നു ബാംഫോർഡ് തന്റെ തിരിച്ചു വരവിൽ ഗോളുമായി ലീഡ്സിന് സമനില സമ്മാനിച്ചു. നിലവിൽ ലീഗിൽ ലീഡ്സ് 14 സ്ഥാനത്തും ബ്രന്റ്ഫോർഡ് 11 സ്ഥാനത്തും ആണ്.