പാക്കിസ്ഥാനിലേക്ക് പൊള്ളാര്‍ഡ് ഇല്ല

Sports Correspondent

പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള വിന്‍ഡീസ് ടീമിൽ കീറൺ പൊളളാര്‍ഡ് കളിക്കില്ല. താരത്തിനേറ്റ പരിക്കാണ് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ ഏകദിനത്തിൽ ടീമിനെ ഷായി ഹോപ് നയിക്കും. നിക്കോളസ് പൂരന്‍ ആണ് ടി20 നായകന്‍.

ടി20 ലോകകപ്പിനിടെ വന്ന ഹാംസ്ട്രിംഗ് പരിക്ക് ആണ് താരത്തിന് വിനയായത്. ഏകദിന ടീമിൽ പൊള്ളാര്‍ഡിന് പകരം ഡെവൺ തോമസും ടി20യിൽ റോവ്മന്‍ പവലും കളിക്കും.

ഡിസംബര്‍ 13ന് ആണ് ടി20 പരമ്പര ആരംഭിയ്ക്കുന്നത്. 14, 16 തീയ്യതികളിലാണ് മറ്റു ടി20 മത്സരങ്ങള്‍. ഏകദിന മത്സരങ്ങള്‍ 18, 20, 22 തീയ്യതികളില്‍ നടക്കും. മത്സരങ്ങളെല്ലാം കറാച്ചിയിലാണ് നടക്കുക.

ടി20 സ്ക്വാഡ് : Nicholas Pooran (c), Darren Bravo, Roston Chase, Sheldon Cottrell, Dominic Drakes, Shai Hope, Akeal Hosein, Brandon King, Kyle Mayers, Gudakesh Motie, Romario Shepherd, Odean Smith, Oshane Thomas, Hayden Walsh Jr, Rovman Powell.

ഏകദിന സ്ക്വാഡ് : Shai Hope (c), Darren Bravo, Shamarh Brooks, Roston Chase, Justin Greaves, Akeal Hosein, Alzarri Joseph, Gudakesh Motie, Anderson Phillip, Nicholas Pooran, Raymon Reifer, Romario Shepherd, Odean Smith, Hayden Walsh Jr, Devon Thomas.