അജാസിന്റെ പെര്‍ഫക്ട് 10 കൂടുതൽ ഏഷ്യന്‍ താരങ്ങള്‍ക്ക് ടീമിൽ അവസരം നല്‍കും – ദീപക് പട്ടേൽ

Ajazpatel

അജാസ് പട്ടേലിന്റെ പെര്‍ഫക്ട് ടെന്‍ ന്യൂസിലാണ്ടിനായി കളിക്കുവാന്‍ ആഗ്രഹിക്കുന്ന ഏഷ്യന്‍ താരങ്ങള്‍ക്ക് പ്രഛോദനം ആകുമെന്നും കൂടുതൽ താരങ്ങള്‍ ന്യൂസിലാണ്ട് ടീമിലേക്ക് എത്തുന്നതിന് കാരണം ആകുമെന്നും പറഞ്ഞ് മുന്‍ താരം ദീപക് പട്ടേൽ.

മുംബൈയിൽ ജനിച്ച അജാസ് പട്ടേൽ എട്ട് വയസ്സുള്ളപ്പോളാണ് ന്യൂസിലാണ്ടിലേക്ക് കുടിയേറിയത്. ന്യൂസിലാണ്ടിന് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ വംശജനായ നാലാമത്തെ താരമാണ് അജാസ് പട്ടേൽ.

ദീപക് പട്ടേൽ, ജീത്തന്‍ പട്ടേൽ, ഇഷ് സോധി എന്നിവരാണ് മറ്റു മൂന്ന് താരങ്ങള്‍. അജാസിന്റെ കോച്ച് ആണ് ദീപക് പട്ടേൽ.

Previous articleഅവസാന നിമിഷം ലീഡ്സിന്റെ രക്ഷകനായി പാട്രിക് ബാംഫോർഡ്
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ ലൂണ എന്ന ക്രിയേറ്റീവ് രത്നം