പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് തന്നെ ലഭിക്കും എന്ന് യുവേഫ പ്രസിഡന്റ്

പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് തന്നെ ലഭിക്കും എന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ. ലിവർപൂളിന് കിരീടം ലഭിക്കാത്ത ഒരു സാഹചര്യവും താൻ മുന്നിൽ കാണുന്നില്ല എന്നാണ് യുവേഫ പ്രസിഡന്റ് പറയുന്നത്. ഇപ്പോൾ പ്രീമിയർ ലീഗിൽ കിരീടത്തിന് തൊട്ടരികിൽ നിൽക്കുകയാണ് ലിവർപൂൾ. ഇനി വെറും രണ്ടു വിജയങ്ങൾ കൂടെ നേടിയാൽ ലിവർപൂളിന് കിരീടം സ്വന്തമാക്കാം ആയിരുന്നു. അപ്പോൾ ആണ് കൊറോണ എത്തിയത്.

സീസൺ പുനരാരംഭിച്ചാൽ എന്തായാലും ലിവർപൂൾ കിരീടം നേടും. അഥവാ സീസൺ പുനരാരംഭിച്ചില്ല എങ്കിൽ എന്തെങ്കിലും വഴി കൊണ്ട് ലിവർപൂളിനെ വിജയികളായി പ്രഖ്യാപിക്കണം എന്നും അലക്സാണ്ടർ പറഞ്ഞു. ലിവർപൂൾ കിരീടം നേടാതിരിക്കുന്ന ഒരു സാഹചര്യവും താൻ മുന്നിൽ കാണുന്നില്ല. ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ കളിച്ചായാലും ലിവർപൂളിന് കിരീടം നൽകണം എന്നും അദ്ദേഹം പറഞ്ഞു.