അടച്ചിട്ട് സ്റ്റേഡിയത്തില്‍ കളിക്കേണ്ട ആവശ്യമെന്ത്, ക്രിക്കറ്റിന് കാത്തിരിക്കാം

അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആരംഭിക്കേണ്ടതില്ലെന്ന് പറഞ്ഞ് പാക് ഇതിഹാസം വഖാര്‍ യൂനിസ്. താന്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി ആരംഭിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഒഴിഞ്ഞ സ്റ്റേഡിയത്തിലല്ല മത്സരങ്ങള്‍ നടക്കേണ്ടത്. ക്രിക്കറ്റിന് ഒരു പക്ഷേ അഞ്ചോ ആറോ മാസം കാത്തിരിക്കേണ്ടി വന്നേക്കാം എന്നാല്‍ ഈ മാസമോ അടുത്ത മാസമോ ക്രിക്കറ്റ് പുനരാരംഭിക്കേണ്ട സാഹചര്യമില്ലെന്ന് വഖാര്‍ പറഞ്ഞു.

സ്ഥിതി മെച്ചപ്പെടുവാന്‍ ഇനിയും കൂടുതല്‍ സമയം വേണമെങ്കില്‍ ഈ സാഹചര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്, എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റിന് തീര്‍ത്തും അനുയോജ്യമായ സാഹചര്യമല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് വഖാര്‍ യൂനിസ് പറഞ്ഞു.

ഈ സമയം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ ചെലവഴിക്കണമെന്ന് വഖാര്‍ പറഞ്ഞു. ഇപ്പോള്‍ ക്രിക്കറ്റിന് ഇടയില്‍ വേണ്ടത്ര സമയം ലഭിക്കാറില്ല, അതിനാല്‍ തന്നെ വീണ് കിട്ടിയ ഈ അവസരം താരങ്ങള്‍ വിനിയോഗിക്കണമെന്ന് വഖാര്‍ യൂനിസ് പറഞ്ഞു. ഫിറ്റ്നെസ്സിനെ എന്നാല്‍ മറക്കാന്‍ പാടില്ലെന്ന് വഖാര്‍ വ്യക്തമാക്കി.