“കോബെ ബ്രയാന്റെ മരണം തന്നെ തകർത്തു കളഞ്ഞു” – നെയ്മാർ

- Advertisement -

ബാസ്കറ്റ് ബോൾ ഇതിഹാസം കോബെ ബ്രയാന്റെ പെട്ടെന്നുള്ള മരണം തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചു എന്ന് ബ്രസീലിയൻ ഫുട്ബോൾ തരം നെയ്മാർ. ഈ ജനുവരിയിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ആയിരുന്നു കോബെയും മകൾ ജിയാനിയും കൊല്ലപ്പെട്ടത്. കോബെയുടെ ജീവിതവും തന്റെ ജീവുതവുമായി ഒരുപാട് സാമ്യങ്ങൾ ഉണ്ടായിരുന്നു എന്ന് നെയ്മർ പറഞ്ഞു.

കൊബെയെ താൻ പല തവണ നേരിട്ടു കണ്ടിട്ടുണ്ട്. നേരിട്ട് ഒരാളെ പരിചയപ്പെടുമ്പോൾ ആ ബന്ധം വലിയ രീതിയിൽ വളരും എന്നും നെയ്മർ പറഞ്ഞു. അതുകൊണ്ട് തന്നെ കോബെയുടെ മരണ വാർത്ത തന്നെ തകർത്തു കളഞ്ഞു എന്നും പി എസ് ജി താരം നെയ്മർ പറഞ്ഞു.

Advertisement