ഫുട്ബോൾ ഇനി തിരികെ വരണമെങ്കിൽ താൻ അടക്കമുള്ള ജനം കരുതണം എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ജനങ്ങൾ അവരുടെ ജീവിത ശൈലികൾ മാറ്റണം. ജനങ്ങൾ കൂടുതൽ അച്ചടക്കം ഉള്ളവരായി മാറണം. എന്നാൽ മാത്രമെ ഇവിടെ ഫുട്ബോൾ തിരികെയെത്തൂ എന്ന് ക്ലോപ്പ് പറഞ്ഞു. കൊറോണ വൈറസ് കാരണം അവസാന മൂന്ന് ആഴ്ചകളായി ഫുട്ബോൾ നിലച്ചിരിക്കുകയാണ്.
ഗവണ്മെന്റും മറ്റു ആരോഗ്യ മേഖലയിൽ ഉള്ളവരും പറയുന്നത് അനുസരിച്ച് ജനങ്ങൾ വീട്ടിൽ ഇരിക്കണം എന്നും ആരോഗ്യ മുൻ കരുതലുകൾ എടുക്കണം എന്നും ക്ലോപ്പ് പറഞ്ഞു. ഫുട്ബോൾ മാത്രമല്ല നമ്മുടെ സാധാരണ ജീവിതം തിരികെ കിട്ടണമെങ്കിൽ വരെ എല്ലാവരും അച്ചടല്ലം പാലിക്കണം എന്ന് ക്ലോപ്പ് പറഞ്ഞു.