മെയ് ആദ്യ വാരവും പ്രീമിയർ ലീഗ് തിരിച്ചെത്തില്ല

Photo:Twiitter/@LFC

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മെയ് മാസത്തിലും പുനരാരംഭിക്കില്ല. ഇന്നലെ നടന്ന ഇംഗ്ലീഷ് എഫ് എയുടെ മീറ്റിംഗിലാണ് പ്രീമിയർ ലീഗ് ഉൾപ്പെടെ ഇംഗ്ലണ്ടിലെ ഒരു ഫുട്ബോൾ മത്സരവും മെയ് ആദ്യ വാരവും തുടങ്ങാൻ പറ്റില്ല എന്ന് ഉറപ്പായത്. നേരത്തെ ഏപ്രിൽ അവസാനം വരെയാണ് ലീഗ് റദ്ദാക്കിയിരുന്നത്. മെയ് ആദ്യ വാരം കളി പുനരാരംഭിക്കാൻ എന്ന് എഫ് എ കരുതി. എന്നാൽ കൊറോണ ഒരു വിധത്തിലും നിയന്ത്രിക്കാൻ ആവാത്തതോടെ ലീഗ് ഇനി എപ്പോൾ തുടങ്ങും എന്ന് തീരുമാനിക്കാൻ കഴിയില്ല എന്ന് എഫ് എ അറിയിച്ചു.

കൊറൊണയുടെ ഭീതി ഒട്ടും കുറയാത്ത സഹചര്യത്തിൽ മെയ് മാസം കളി വെക്കുന്നതും സുരക്ഷിതമായിരിക്കില്ല എന്നാണ് ഇംഗ്ലീഷ് എഫ് എ കരുതുന്നത്. എന്ന് ആരോഗ്യ രംഗം ശാന്തമാകുന്നോ അന്ന് മാത്രമെ ഇനി ലീഗ് ഉൾപ്പെടെ എന്തു ഫുട്ബോളും പുനരാരംഭിക്കുന്നത് ചിന്തിക്കുകയുള്ളൂ എന്ന് എഫ് എ അറിയിച്ചു. ജൂണിലോ ജൂലൈയിലോ ലീഗ് തുടങ്ങാൻ ആകും എന്ന് ഇംഗ്ലീഷ് എഫ് എ ഇപ്പോഴും പ്രതീക്ഷ വെക്കുന്നുണ്ട്.

Previous articleഐ.പി.എൽ നടന്നില്ലെങ്കിലും ധോണി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് ധോണിയുടെ പരിശീലകൻ
Next article“ഫുട്ബോൾ തിരികെ വരണമെങ്കിൽ ജനങ്ങൾ ജീവിതത്തിൽ അച്ചടക്കം പാലിക്കണം”