മൈക്കിൾ ആർട്ടെറ്റയിലും ആഴ്‌സണലിലും പൂർണ വിശ്വാസം,ആഴ്‌സണലിൽ കിരീടങ്ങൾ നേടും ~ ഗബ്രിയേൽ ജീസുസ്

Wasim Akram

ആഴ്‌സണൽ പരിശീലകൻ ആർട്ടെറ്റയിലും ക്ലബിലും തനിക്ക്‌ പൂർണ വിശ്വാസം ഉണ്ടെന്നു ആഴ്‌സണലിന്റെ പുതിയ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസ്. തന്നിലും ആഴ്‌സണൽ താരങ്ങളിലും തനിക്ക് വിശ്വാസം ഉണ്ടെന്നു പറഞ്ഞ താരം ആഴ്‌സണലിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടെന്നും പറഞ്ഞു. ആഴ്‌സണൽ വലിയ കുടുംബം ആയാണ് തനിക്ക് അനുഭവപ്പെടുന്നത് എന്നു പറഞ്ഞ താരം തങ്ങൾ ഒരുമിച്ച് നന്നായി പരിശീലത്തിൽ ഏർപ്പെടും എന്നും സീസണിന്റെ അവസാനം കിരീടങ്ങൾ നേടും എന്നും കൂട്ടിച്ചേർത്തു. ആർട്ടെറ്റയും ആയി മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ പരിശീലിച്ചതിനാൽ അദ്ദേഹത്തിന്റെ ആശയങ്ങൾ എന്താണ് എന്ന് തനിക്ക് അൽപ്പം അറിയാം എന്നും ബ്രസീലിയൻ താരം പറഞ്ഞു.

Img 20220704 Wa0121

ഗാർഡിയോളക്ക് സമാനമായ ആക്രമണ ഫുട്‌ബോൾ ആണ് ആർട്ടെറ്റക്കും വേണ്ടത് എന്നു പറഞ്ഞ ജീസുസ് അതാണ് തനിക്ക് പറ്റിയ കളിരീതി എന്നും കൂട്ടിച്ചേർത്തു. ആഴ്‌സണലിനെ സഹായിക്കാൻ ആണ് താൻ എത്തിയത് എന്നു പറഞ്ഞ ജീസുസ് കുടുംബം എന്ന പോലെ ഒരുമിച്ച് പഠിച്ചു മുന്നേറാം എന്നും കൂട്ടിച്ചേർത്തു. ആഴ്‌സണൽ മുന്നോട്ട് വച്ച പ്രോജക്ട് ആണ് തന്നെ ക്ലബ്ബിലേക്ക് ആകർഷിച്ചത് എന്നു പറഞ്ഞ ജീസുസ് എഡു തന്നെ സമീപിച്ചപ്പോൾ തന്നെ താൻ ക്ലബ്ബിലേക്ക് ആകർഷിക്കപ്പെട്ടത് ആയും പറഞ്ഞു. ക്ലബിന്റെ പ്രോജക്ട് കേട്ട ഉടനെ ആഴ്‌സണൽ ആണ് തന്റെ അടുത്ത ക്ലബ് എന്നു താൻ ഏതാണ്ട് ഉറപ്പിച്ചു എന്നു പറഞ്ഞ ജീസുസ് പിന്നീട് ആർട്ടെറ്റയോട് സംസാരിച്ചപ്പോൾ ആഴ്‌സണൽ ആണ് തന്റെ ക്ലബ് എന്നു 100 ശതമാനം ആയി ഉറപ്പിച്ചു എന്നും കൂട്ടിച്ചേർത്തു.