നികിത പാരിസ് ആഴ്‌സണലിൽ നിന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറും

വനിത സൂപ്പർ ലീഗിൽ ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം നികിത പാരിസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ എത്തിക്കും. 28 കാരിയായ മുൻ മാഞ്ചസ്റ്റർ സിറ്റി താരം കഴിഞ്ഞ വർഷം ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നാണ് റെക്കോർഡ് തുകക്ക് ആഴ്‌സണലിൽ എത്തിയത്. വനിത സൂപ്പർ ലീഗിൽ തിരിച്ചെത്തിയ താരം കഴിഞ്ഞ വർഷം 38 കളികൾ ആഴ്‌സണലിന് ആയി കളിച്ചിരുന്നു.

ലിയോണിൽ രണ്ടു വർഷം കളിച്ച പാരീസ് അവർക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിരുന്നു. കഴിഞ്ഞ വർഷം സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിയ ആഴ്‌സണലിൽ നിന്നു എത്ര തുകക്ക് ആയിരിക്കും താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുക എന്നു നിലവിൽ വ്യക്തമല്ല. ഇന്നലെ വനിത യൂറോ കപ്പിൽ ഓസ്ട്രിയക്ക് എതിരെ പകരക്കാരുടെ ബെഞ്ചിൽ ആയിരുന്നു പാരിസിന്റെ സ്ഥാനം.