മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഡിലൻ ലെവിറ്റ് ക്ലബ് വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരം ഡിലൻ ലെവിറ്റ് ഇനി ഡുണ്ടീ യുണൈറ്റഡിൽ. 2024 ജൂൺ വരെയുള്ള ഒരു കരാറിൽ ആണ് താരത്തെ ഡുണ്ടീ യുണൈറ്റഡ് സ്വന്തമാക്കുന്നത്‌. കഴിഞ്ഞ സീസണിൽ ലോണിൽ ലെവിറ്റ് ഡുണ്ടി യുണൈറ്റഡിൽ കളിച്ചിരുന്നു. ലോൺ സമയത്ത് 25 തവണ താരം ഡുണ്ടിക്കായി കളിച്ചു, അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടി.

2008 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ ഉണ്ടായിരുന്ന താരമാണ് ലെവിറ്റ്. 2019 സീസണിൽ അസ്താനയ്‌ക്കെതിരായ യുവേഫ യൂറോപ്പ ലീഗ് മത്സരത്തുലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. വെയിൽസ് ദേശീയ ടീമിലെ സ്ഥിരാംഗമായി മാറിയ താരം 12 തവണ ഇതുവരെ തന്റെ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.