ഇനി പ്രീമിയർ ലീഗ് ജേഴ്സിയിൽ ‘No Room for Racism’

- Advertisement -

കറുത്ത വർഗക്കാർക്ക് എതിരായ വംശീയ അധിക്ഷേപങ്ങൾക്ക് എതിരെ പ്രീമിയർ ലീഗും പ്രതികരിച്ച ടീമുകൾ എല്ലാം അവരുടെ ജേഴ്സിയിൽ Black Lives Matters എന്ന സന്ദേശം പതിച്ചായിരുന്നു പുതിയ സീസണിൽ ആ സന്ദേശത്തിൽ മാറ്റം വരും. ഈ ആഴ്ച പ്രീമിയർ ലീഗ് സീസൺ ആരംഭികുമ്പോൾ മുഴുവൻ താരങ്ങളുടെയും ജേഴ്സിയിൽ No Room For Racism എന്ന സന്ദേശമാകും എഴുതിയിട്ടുണ്ടാകുക. ജേഴ്സിയിൽ കൈകളിലായിരിക്കും ഈ സന്ദേശം എഴുതുക.

ഇതിന് മുഴുവൻ ക്ലബുകളും പ്രീമിയർ ലീഗും അനുവാദം നൽകിയിരിക്കുകയാണ്. ഈ സീസൺ അവസാനം വരെ ഈ സന്ദേശം ക്ലബുകളുടെ ജേഴ്സിയിൽ ഉണ്ടാകും. വംശീയതയ്ക്ക് തങ്ങളുടെ ലോകത്ത് ഇടമില്ല എന്ന് അർത്ഥം വരുന്ന സന്ദേശമാണ് പ്രീമിയർ ലീഗ് ഇതിലൂടെ നൽകുന്നത്. ഫുട്ബോൾ ലോകത്തും വംശീയത അവസാന വർഷങ്ങളിൽ വലിയ പ്രശ്നമായി ഉയർന്നിരുന്നു.

Advertisement