പരിക്കിൽ വലഞ്ഞ് ചെൽസി, സിയെചും ചിൽവെലും സീസൺ തുടക്കത്തിൽ ഇല്ല

വൻ സൈനിംഗുകൾ ഒക്കെ നടത്തി വലിയ രീതിയിൽ ഒരുങ്ങുക ആയിരുന്ന ചെൽസിക്ക് വലിയ തിരിച്ചടി. അവരുടെ രണ്ട് പ്രധാന താരങ്ങൾ സീസൺ തുടക്കത്തിൽ ഉണ്ടാകില്ല. പുതിയ സൈനിംഗുകളായ ഹകിം സിയെച്, ബെൻ ചിൽവെൽ എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. രണ്ട് താരങ്ങളും രണ്ടാഴ്ച എങ്കിലും ചുരുങ്ങിയത് പുറത്ത് ഇരിക്കേണ്ടി വരും.

ബ്രൈറ്റണ് എതിരായ സൗഹൃദ മത്സരത്തിന് ഇടയിൽ ആയിരുന്നു സിയെചിന് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്ക് താരത്തെ ഒരു മാസത്തോളം പുറത്ത് ഇരുത്തിയേക്കാം. ബെൻ ചിൽവെലിന് നേരത്തെ ലെസ്റ്ററിൽ ഇരിക്കെ പരിക്കേറ്റതായിരുന്നു. താരം ഫിറ്റ്നെസ് വീണ്ടെടുക്കാൻ അടുത്ത് എത്തിയതായിരുന്നു എന്നാൽ വീണ്ടും കാലിനേറ്റ പരിക്ക് തിരിച്ചടിയായി. ചിൽവെലും രണ്ടാഴ്ചയോളം പുറത്ത് ഇരിക്കും. അമേരിക്കൻ താരം പുലിസിച് എന്നാൽ പരിക്ക് ഭേദമായി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബ്രൈറ്റണ് എതിരെ ആണ് ചെൽസിയുടെ ആദ്യ ലീഗ് മത്സരം.

Previous articleദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത് വിലക്കോ? ബോര്‍ഡിനെ പിരിച്ചു വിട്ട് നിയന്ത്രണം ഏറ്റെടുത്ത് സര്‍ക്കാര്‍
Next articleഇനി പ്രീമിയർ ലീഗ് ജേഴ്സിയിൽ ‘No Room for Racism’