പ്രോജക്ട് ബിഗ് പിക്ച്ചറിനെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി ആഴ്സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. താഴെയുള്ള ഡിവിഷനുകളിൽ കളിക്കുന്ന ചെറിയ ക്ലബുകളെ സംരക്ഷിക്കാൻ പ്രീമിയർ ലീഗിന് ചുമതല ഉണ്ടെന്നു പറഞ്ഞ ആർട്ടെറ്റ ക്ലബുകൾ പരസ്പരം സഹായിക്കേണ്ട ആവശ്യവും എടുത്ത് പറഞ്ഞു. പ്രോജക്ട് ബിഗ് പിക്ച്ചറിനെ തള്ളിക്കളഞ്ഞതിലൂടെ പ്രീമിയർ ലീഗ് നൽകിയ സന്ദേശം വ്യക്തമാണ് എന്നു അഭിപ്രായപ്പെട്ട ആർട്ടെറ്റ പരസ്പരം സഹായിച്ചു മാത്രമേ ക്ലബുകളുടെ നിലനിൽപ്പ് സാധ്യമാവുകയുള്ളൂ എന്നും പറഞ്ഞു.
എല്ലാവരാലും അംഗീകരിക്കപ്പെട്ടാൽ മാത്രമേ വലിയ മാറ്റം വരുത്താൻ ആവുകയുള്ളൂ എന്നു പറഞ്ഞ ആർട്ടെറ്റ മുന്നോട്ട് ആണ് ഇനി ശ്രദ്ധിക്കേണ്ടത് എന്നും ഓർമ്മിപ്പിച്ചു. യൂറോപ്പിൽ മറ്റ് ഏത് ലീഗിൽ നിന്നും വ്യത്യസ്തമായി പ്രത്യേകമായി പ്രീമിയർ ലീഗ് നിലനിന്നത് ക്ലബുകളുടെ കൂട്ടായ ശക്തി കൊണ്ടാണ് എന്നു അഭിപ്രായപ്പെട്ട ആർട്ടെറ്റ അത് പ്രീമിയർ ലീഗിന് വലിയ ശക്തി ആണ് നൽകിയത് എന്നും ഓർമിപ്പിച്ചു. അതിനാൽ തന്നെ ആ ഒരുമ പ്രീമിയർ ലീഗിന് നിലനിർത്താൻ ആയാൽ പ്രീമിയർ ലീഗ് പുറത്ത് വലിയ ശക്തയായി തന്നെ തുടരും എന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു.