ചെറിയ ക്ലബുകളെ സംരക്ഷിക്കേണ്ട ബാധ്യത വലിയ ക്ലബുകൾക്ക് ഉണ്ട് ~ ഒലെ

- Advertisement -

പ്രോജക്ട് ബിഗ് പികച്ചറിനെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. വലിയ ക്ലബ് എന്ന നിലയിൽ ചെറിയ ക്ലബുകളെ സംരക്ഷിച്ച് നിർത്തേണ്ട ബാധ്യത തങ്ങൾക്ക് ഉണ്ടെന്നു വ്യക്തമാക്കിയ ഒലെ അത് തങ്ങളുടെ ഉത്തരവാദിത്യം ആണെന്നും വ്യക്തമാക്കി. നിലവിൽ കോവിഡ് ഏൽപ്പിക്കുന്ന ബാധ്യത പല ക്ലബുകളിലും കാണാൻ ആവുമെന്നും ഒലെ കൂട്ടിച്ചേർത്തു.

തന്റെ അഭിപ്രായത്തിൽ ആരാധകർക്ക് ആണ് ക്ലബുകളെ നിലനിർത്താൻ ആവുക എന്നു പറഞ്ഞ ഒലെ ആരാധകർ സ്റ്റേഡിയത്തിലേക്ക് മടങ്ങി എത്തുന്നത് ക്ലബുകളെ സഹായിക്കും എന്നും കൂട്ടിച്ചേർത്തു. അതിനാൽ തന്നെ കഴിയുന്നതും വേഗം ആരാധകരെ സ്റ്റേഡിയത്തിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടത് ആണെന്ന് ഒലെ പറഞ്ഞു. നിലവിൽ അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത് നല്ലത് ആണെന്ന് പറഞ്ഞ ഒലെ എത്രയും പെട്ടെന്ന് ആരാധകർ സ്റ്റേഡിയത്തിൽ തിരിച്ചു വരട്ടെ എന്നും പ്രത്യാശിച്ചു.

Advertisement