പ്രീമിയർ ലീഗ് ഫിക്‌സ്ചർ എത്തി, സിറ്റിക്ക് കടുത്ത തുടക്കം

Manchester City Celebration Premier League

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2021/2022സീസണിലേക്കുള്ള മത്സര ക്രമങ്ങൾ പുറത്തുവിട്ടു. ഓഗസ്റ്റ്‌ 14 നാണ് പുതിയ സീസൺ കിക്കോഫ്‌. മത്സര ക്രമം വന്നപ്പോൾ ആദ്യ ദിനം ചാംപ്യന്മാർക്ക് ടോട്ടൻഹാം ആണ് എതിരാളികൾ. കിരീട പോരാട്ടം ലക്ഷ്യം വെക്കുന്ന ചെൽസിക്ക് തുടക്കത്തിൽ തന്നെ വൻ മത്സരങ്ങളാണ് വരാനുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ്സ് ആണ് ആദ്യ എതിരാളികൾ. ചെൽസിക്ക് ലണ്ടനിൽ നിന്ന് തന്നെ ക്രിസ്റ്റൽ പാലസ് ആണ്. ആഴ്സണലിന് പുതുമുഖങ്ങൾ ആയ ബ്രെന്റ്ഫോഡ് ആണ് എതിരാളികൾ. ലിവർപൂൾ നോർവിച്ചിനെയാണ് നേരിടുക. സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബി നടക്കുക നവംബർ 6 നാകും. സെപ്റ്റംബർ 25 നാകും ചെൽസി- മാഞ്ചസ്റ്റർ സിറ്റി മത്സരം നടക്കുക. ഒക്ടോബർ 23 ന് ലിവർപൂൾ – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരവും നടക്കും.

Previous articleആദ്യ ഐസിസി ട്രോഫി എന്ത് വിലകൊടുത്തും നേടുവാനായിരിക്കും വിരാട് കോഹ്‍ലി ശ്രമിക്കുക – ഇയാന്‍ ബിഷപ്പ്
Next articleലീഡ്സിനെതിരായ മത്സരത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ ആരംഭിക്കും, സമ്പൂർണ്ണ ഫിക്സ്ചർ