സെപ്റ്റംബറിലെ പ്രീമിയർ ലീഗിലെ മികച്ച താരമായി റൊണാൾഡോ!

20210912 002757
Credit: Twitter

പ്രീമിയർ ലീഗിൽ തിരിച്ചു വരവ് അറിയിച്ച റൊണാൾഡോ കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബറിൽ മൂന്നു കളികളിൽ നിന്നു മൂന്നു ഗോളുകൾ നേടിയ റൊണാൾഡോ മറ്റു താരങ്ങളെ പിന്തള്ളിയാണ് അവാർഡ് സ്വന്തം പേരിൽ കുറിച്ചത്.

തിരിച്ചു വരവിൽ തന്റെ ആദ്യ മത്സരത്തിൽ ന്യൂ കാസ്റ്റിലിന് എതിരെ ഇരട്ടഗോളുകളും ആയി വരവ് അറിയിച്ച റൊണാൾഡോ വെസ്റ്റ് ഹാമിനു എതിരെയും ഗോൾ നേടി. തിരിച്ചു വരവിൽ അനായാസം ടീമിന് ഒപ്പം ഇണങ്ങിയ പോർച്ചുഗീസ് സൂപ്പർ താരം കരിയറിൽ ഇത് അഞ്ചാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

Previous articleലൊബേര മുംബൈ സിറ്റി വിട്ടു, ചാമ്പ്യന്മാർക്ക് ഇനി പുതിയ പരിശീലകൻ
Next articleവിമർശകരുടെ വായ അടപ്പിച്ചു സെപ്റ്റംബറിലെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി മൈക്കിൾ ആർട്ടെറ്റ