ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്ത പുതിയ കൊറോണ പരിശോധനയിൽ ഒരാൾക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് താരങ്ങളിൽ ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1197 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്. ഇതിൽ നിന്നാണ് ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. ടോട്ടൻഹാമിൽ നിന്നാണ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പേരോ മറ്റു വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യത മാനിച്ച് ഈ വിവരങ്ങൾ പുറത്തു വിടേണ്ട എന്നാണ് പ്രീമിയർ ലീഗിന്റെ തീരുമാനം.
നേരത്തെ 12 പേർക്കും പ്രീമിയർ ലീഗിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ 13 കൊറോണ രോഗം പ്രീമിയർ ലീഗിൽ നിന്ന് റിപ്പോർട്ട് ചെയ്തു. പുതുതായി രോഗം സ്ഥിരീകരിച്ചയാൾ അടുത്ത ഏഴു ദിവസം ഐസൊലേഷനിൽ കഴിയും. ടെസ്റ്റുകളിൽ പോസിറ്റീവ് കേസുകൾ കുറവെ ലഭിക്കുന്നുള്ളൂ എന്നത് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്ന നീക്കങ്ങൾക്ക് ഊർജ്ജമാകും. ജൂൺ 17ന് ലീഗ് പുനരാരംഭിക്കുന്നുണ്ട്.