പ്രീമിയർ ലീഗിൽ ആദ്യ കൊറോണ ടെസ്റ്റിൽ 3 പോസിറ്റീവ്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസണായുള്ള ആദ്യ കൊറോണ പരിശോധനയിൽ മൂന്ന് പേർക്ക് പോസിറ്റീവ് ആയി. പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് മുമ്പായി ഇന്നലെ താരങ്ങളും ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1605 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ ആണ് മൂൻബ് പോസിറ്റീവ് കേസുകൾ വന്നത്.

എന്നാൽ താരങ്ങളുടെ പേരു വിവരങ്ങൾ പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മാഞ്ചസ്റ്റർ സിറ്റി അവരുടെ താരങ്ങളായ മെഹ്റസിനും ലപോർടെയ്ക്കും കൊറോണ ആണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊറോണ സ്ഥിരീകരിച്ച താരങ്ങൾക്ക് ഒന്നും ലക്ഷണം ഉണ്ടായിരുന്നില്ല. എല്ലാം റൗണ്ട് മത്സരങ്ങൾക്ക് മുമ്പായും ഇതുപോലെ കൊറോണ പരിശോധന ഉണ്ടാകും.

Advertisement