എമ്പപ്പെയ്ക്കും കോവിഡ്, ഫ്രാൻസ് സ്ക്വാഡിൽ നിന്ന് പിന്മാറി

- Advertisement -

ഫ്രഞ്ച് സൂപ്പർ സ്റ്റാർ എമ്പപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം ഫ്രാൻസിന്റെ നാഷൺസ് ലീഗ് ടീമിൽ നിന്ന് പിന്മാറി. ഇന്മലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ ഫ്രാൻസ് സ്ക്വാഡിൽ ഉണ്ടായിരുന്ന് പോൾ പോഗബയും കൊറോണ ബാധിതനായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനായി നിർണായക ഗോളടിച്ച താരം കൂടിയാണ് എമ്പപ്പെ.

താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. താരം ഐസൊലേഷനിൽ കഴിയും. ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ ഇതോടെ ഏഴു താരങ്ങൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാർഡി, നെയ്മർ, ഡിമറിയ തുടങ്ങി ആറു താരങ്ങൾക്ക് നേരത്തെ തന്നെ പി എസ് ജിയിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ 10ന് ലീഗ വണിലെ ആദ്യ മത്സരം കളിക്കേണ്ട ടീമാണ് പി എസ് ജി. ഇത്രയും താരങ്ങൾക്ക് കൊറോണ ആയതിനാൽ പി എസ് ജിയുടെ ആദ്യ മത്സരം മാറ്റി വെക്കാൻ ആണ് സാധ്യത.

Advertisement