വാതുവെപ്പിന്റെ പേരിൽ അഫ്ഗാൻ പരിശീലകന് അഞ്ച് വർഷം വിലക്ക്

വാതുവെപ്പിന്റെ പേരിൽ അഫ്ഗാൻ പരിശീലകൻ നൂർ മുഹമ്മദിനെ അഞ്ച് വർഷത്തേക്ക് വിലക്കി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്. വാതുവെപ്പിന് വേണ്ടി അഫ്ഗാൻ ദേശീയ താരങ്ങളെ നൂർ മുഹമ്മദ് സമീപിച്ചതാണ് താരത്തെ വിലക്കാൻ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ എസ്.സി.എൽ ടൂർണ്ണമെന്റിനിടെയാണ് നൂർ മുഹമ്മദ് വാതുവെപ്പ് നടത്താൻ വേണ്ടി അഫ്ഗാൻ താരങ്ങളെ സമീപിച്ചത്.

പരിശീലകൻ ദേശീയ താരങ്ങളെ കൊണ്ട് വാതുവെപ്പ് നടത്താനായുള്ള ഒരു ഏജന്റ് ആയി പ്രവർത്തിച്ചെന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ കണ്ടെത്തൽ. എന്നാൽ പരിശീലകൻ താരങ്ങളെ സമീപിച്ച വിവരം താരങ്ങൾ തന്നെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കുകയായിരുന്നു. നൂർ മുഹമ്മദ് തനിക്കെതിരായ കുറ്റം സമ്മതിക്കുകയും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വിധിച്ച ശിക്ഷ നടപടികൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്

Previous articleപ്രീമിയർ ലീഗിൽ ആദ്യ കൊറോണ ടെസ്റ്റിൽ 3 പോസിറ്റീവ്
Next articleട്രാൻസ്ഫർ നിർത്താതെ ചെൽസി, ഇനിയും രണ്ട് താരങ്ങൾ എത്തും