മിലാന്റെ സെന്റർ ബാക്ക് മാസങ്ങളോളം കളത്തിന് പുറത്തിരിക്കും

20211203 002030

ഡെൻമാർക്ക് ക്യാപ്റ്റനും എ സി മിലാന്റെ പ്രധാന താരവുമായ സൈമൺ കഹറിന് പരിക്ക്. താരത്തിന് ഇടത് കാൽമുട്ടിലെ ലിഗമന്റിന് പരിക്ക് പറ്റിയതായി എസി മിലാൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു. സൈമൺ കഹർ മാസങ്ങളോളം പുറത്തിരിക്കുമെന്ന് ആണ് സൂചന. ബുധനാഴ്ച ജെനോവയിൽ നടന്ന മിലാന്റെ 3-0 വിജയത്തിന് ഇടയിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ശസ്‌ത്രക്രിയ നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്നു എന്നും മിലാം അറിയിച്ചു. സ്റ്റെഫാനോ പിയോളിയുടെ ടീമിലെ പരിക്ക് പട്ടിക ഇതോടെ നീളുകയാണ്. ഒലിവിയർ ജിറൂഡ്, ആന്റെ റെബിക്, ഡേവിഡ് കാലാബ്രിയ എന്നിവരും മിലാൻ നിരയിം പരിക്കേറ്റ് പുറത്താണ്. മിലാന്റെ ഏറ്റവും സീനിയർ കളിക്കാരിലൊരാളാണ് കഹർ.

Previous articleറാൾഫ് യുഗത്തിന് വഴിമാറി മൈക്കിൾ കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
Next articleഷഹീന്‍ അഫ്രീദിയുടെ പന്ത് തലയിൽ കൊണ്ടപ്പോള്‍ തനിക്ക് നല്ല ഭയം ഉണ്ടായിരുന്നു – യാസിര്‍ അലി