ദോഹ ഓപ്പണിൽ കിരീടം നേടി ഇഗ

Screenshot 20220226 231859

ഡബ്യു.ടി.എ 1000 ദോഹ ഓപ്പണിൽ കിരീടം നേടി പോളണ്ട് താരം ഇഗ സ്വിയറ്റക്. ഫൈനലിൽ നാലാം സീഡ് അന്നറ്റ് കോണ്ടവെയിറ്റിനെ തകർത്ത് ആണ് കരിയറിലെ തന്റെ നാലാം കിരീടം മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് നേടിയത്. കരിയറിലെ തന്റെ രണ്ടാം 1000 ഓപ്പൺ ജയം കൂടിയാണ് ഇഗക്ക് ഇത്.

മത്സരത്തിൽ വെറും രണ്ടു ഗെയിമുകൾ ആണ് ഇഗ എതിരാളിക്ക് വിട്ടു കൊടുത്തത്. ആദ്യ സെറ്റിൽ ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും 6-2 നു താരം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ എതിരാളിയെ തീർത്തും അപ്രസക്തമാക്കി ഇഗ. 6-0 നു സെറ്റ് നേടി താരം കിരീടം ഉറപ്പിച്ചു. മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത ഇഗ 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.