പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് ബ്രൂണൊ ഫെർണാണ്ടസ്

Img 20210115 174924

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരിക്കൽ കൂടെ മികച്ച താരത്തിനുള്ള പുരസ്കാരം ബ്രൂണൊ ഫെർണാണ്ടസിന് ലഭിച്ചു. ഡിസംബറിൽദ് മികച്ച താരത്തിനുള്ള പുരസ്കാരം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കിയിരിക്കുന്നത്. പ്രീമിയർ ലീഗിൽ എത്തി നാലാം തവണയാണ് ബ്രൂണോ ഈ പുരസ്കാരത്തിന് അർഹനായിർക്കുന്നത്.

ഒരു വർഷത്തിൽ തന്നെ നാലു തവണ ഈ പുരസ്കാരം ഒരു താരം നേടുന്നത് ഇതാദ്യമായാണ്. നേരത്തെ ഫെബ്രുവരിയിലും ജൂണിലും നവംബറിലും ബ്രൂണൊ ഫെർണാണ്ടസ് ലീഗിലെ മികച്ച താരമായിരുന്നു. ഡിസംബർ മാസത്തിൽ പ്രീമിയർ ലീഗിൽ നാല് അസിസ്റ്റും ഒപ്പം മൂന്ന് ഗോളും നേടാൻ ബ്രൂണോക്ക് ആയിരുന്നു. ബ്രൂണോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ഇപ്പോൾ. 4 തവണ ഈ പുരസ്കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം എത്താനും ബ്രൂണൊ ഫെർണാണ്ടസിന് ഇതോടെ ആയി.

Previous articleഅമദ് മാഞ്ചസ്റ്റർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു
Next articleജുവൻഡെ ബെഞ്ചിൽ, ഈസ്റ്റ് ബംഗാളിനെ തോല്പ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു