അമദ് മാഞ്ചസ്റ്റർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു

Img 20210115 162253
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ യുവതാരം അമദ് ദിയാലോ ക്ലബിനൊപ്പം പരിശീലനം ആരംഭിച്ചു. ഇന്ന് ഫസ്റ്റ് ടീമിനൊപ്പം കാരിങ്ടണിൽ താരം എത്തി. ടീമിനൊപ്പം ഒന്നോ രണ്ടോ ആഴ്ച പരിശീലനം നടത്തിയ ശേഷം താരത്തിന്റെ അരങ്ങേറ്റം ഉണ്ടാകും എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ നേരത്തെ പറഞ്ഞിരുന്നത്‌. എന്നാൽ ദിയാലോ മറ്റന്നാൾ ലിവർപൂളിനെതിരായ സ്ക്വാഡിൽ ഇടം നേടിയാലും അത്ഭുതപ്പെടേണ്ടതില്ല.

ഇറ്റാലിയൻ ക്ലബായ അറ്റലാന്റയിൽ നിന്നാണ് അംദ് എത്തുന്നത്. അവിടെ സീനിയർ ടീമിന് വേണ്ടി ഇറങ്ങിയപ്പോൾ ഒക്കെ അമദ് ഞെട്ടിച്ചിരുന്നു. ഇംഗ്ലണ്ടിൽ പ്രതീക്ഷയ്ക്ക് ഒത്ത് താരം ഉയരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 30 മില്യണോളം ആണ് താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയ്ക്ക് നൽകിയത്. 18കാരനായ താരം വലതു വിങ്ങിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും എന്ന് ക്ലബും പ്രതീക്ഷിക്കുന്നു.

Advertisement