ജുവൻഡെ ബെഞ്ചിൽ, ഈസ്റ്റ് ബംഗാളിനെ തോല്പ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

Img 20210115 182022
Credit: Twitter

ഐ എസ് എല്ലിലെ പതിനൊന്നാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനെ തോൽപ്പിച്ച ടീമിൽ വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. പുതിയ സൈനിങ് ജുവൻഡെ ഇന്ന് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ബെഞ്ചിലാണ് താരം ഉള്ളത്. കോസ്റ്റ- സന്ദീപ് കൂട്ടുകെട്ട് തന്നെ ആണ് ഇന്ന് സെന്റർ ബാക്കിൽ ഇറങ്ങുന്നത്.

ലെഫ്റ്റ് ബാക്കിൽ ജെസ്സൽ ഇറങ്ങുന്നു റൈറ്റ്ബാക്കിൽ നിശു കുമാർ തിരികെയെത്തി. ഫകുണ്ടോയും വിസെന്റെയും ആണ് മധ്യനിര നയിക്കുന്നത്. ജീക്സൺ, സഹൽ എന്നിവരും മധ്യനിരയിൽ ഉണ്ട്. മറെയും ഹൂപ്പറും ആണ് അറ്റാക്കിൽ ഇറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു കുമാർ, സന്ദീപ്, ഹക്കു, ജെസ്സൽ, ഫകുണ്ടോ, വിസെന്റെ, ജീക്സൺ, സഹൽ, മറെ, ഹൂപ്പർ

Previous articleപ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് ബ്രൂണൊ ഫെർണാണ്ടസ്
Next articleഇന്ത്യന്‍ ഫുട്‌ബോള്‍ ആവേശത്തിന് നൂറുമേനി, കേരള യുണൈറ്റഡിന് തുടക്കം