പ്രീമിയർ ലീഗ് ഓഗസ്റ്റ് മാസത്തിലെ മികച്ച പരിശീലകൻ ആരാവും? നോമിനേഷൻ എത്തി

Wasim Akram

പ്രീമിയർ ലീഗ് ഓഗസ്റ്റ് മാസത്തിലെ മികച്ച പരിശീലകൻ ആവാനുള്ള നോമിനേഷൻ നേടി 5 പേർ. ഓഗസ്റ്റ് മാസത്തിൽ കളിച്ച 5 മത്സരവും ജയിച്ച ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റക്ക് തന്നെയാണ് അവാർഡ് നേടാൻ ഏറ്റവും സാധ്യത. മികച്ച തുടക്കം ലഭിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയും നോമിനേഷൻ നേടിയിട്ടുണ്ട്.

പ്രീമിയർ ലീഗ്

സീസണിൽ ടോട്ടൻഹാം ഹോട്‌സ്പറിനു മികച്ച തുടക്കം നൽകിയ അന്റോണിയോ കോന്റെ, നിലവിലെ ചെൽസി പരിശീലകനും മുൻ ബ്രൈറ്റൻ പരിശീലകനും ആയ ഗ്രഹാം പോട്ടർ, ഈ സീസണിൽ പ്രീമിയർ ലീഗിൽ എത്തി മികച്ച തുടക്കം ലഭിച്ച ഫുൾഹാം പരിശീലകൻ മാർകോ സിൽവ എന്നിവർ ആണ് നോമിനേഷൻ നേടിയ മറ്റു മൂന്നു പേർ. ആരാധകർ വോട്ട് ചെയ്തു ആണ് വിജയിയെ തിരഞ്ഞെടുക്കുക.