92 മത്തെ മിനിറ്റിൽ എവർട്ടണ് ജീവശ്വാസം നൽകി റിച്ചാർലിസന്റെ ഗോൾ, ലെസ്റ്ററിനെ സമനിലയിൽ തളച്ചു

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന എവർട്ടണിനു ലെസ്റ്റർ സിറ്റിയോട് നിർണായക സമനില. ലെസ്റ്റർ പന്ത് കൈവശം വക്കുന്നതിൽ മുന്നിട്ടു നിന്ന മത്സരത്തിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഇരു ടീമുകളും സമാസമം ആയിരുന്നു. അഞ്ചാം മിനിറ്റിൽ തന്നെ പിക്ഫോർഡിനെ മറികടന്ന ഹാർവി ബാർൺസ് ലെസ്റ്റർ സിറ്റിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

തുടർന്ന് സമനില കണ്ടത്താൻ ശ്രമിക്കുന്ന എവർട്ടണിനെ ആണ് കാണാൻ ആയത്. ഒടുവിൽ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ റാന്റോണിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ റിച്ചാർലിസൻ ലമ്പാർഡിന്റെ ടീമിന് ജീവശ്വാസം നൽകുക ആയിരുന്നു. എവർട്ടണിനു ആയി ബ്രസീലിയൻ താരത്തിന്റെ 50 മത്തെ ഗോൾ ആയിരുന്നു ഇത്. അവസാന മൂന്നു സ്ഥാനക്കാരെക്കാൾ 4 പോയിന്റുകൾ മുകളിൽ ആണ് നിലവിൽ എവർട്ടൺ.