ഫിയരിന്റീനയെ വീഴ്ത്തി യുവന്റസ് കോപ ഇറ്റാലിയ ഫൈനലിൽ, ഫൈനലിൽ ഇന്റർ മിലാൻ എതിരാളി

കോപ ഇറ്റാലിയ ഫൈനലിലേക്ക് മുന്നേറി യുവന്റസ്. ആദ്യ പാദത്തിൽ 1-0 ന്റെ ജയം നേടിയ യുവന്റസ് രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫിയരിന്റീനയെ തോൽപ്പിച്ചു ആണ് ഫൈനൽ ഉറപ്പിച്ചത്. ഇരു പകുതികളിലും മികച്ച രീതിയിൽ തുടങ്ങിയിട്ടും ഫിയരിന്റീനക്ക് യുവന്റസ് പ്രതിരോധം ഭേദിക്കാൻ ആയില്ല. 32 മത്തെ മിനിറ്റിൽ തന്റെ പഴയ ക്ലബിന് എതിരെ വോളിയിലൂടെ ഗോൾ കണ്ടത്തിയ ഫെഡറികോ ബെർഡസ്കിയാണ് യുവന്റസിനു മുൻതൂക്കം നൽകിയത്.

Screenshot 20220421 032002

തുടർന്ന് രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ ബെർഡസ്കിയുടെ പാസിൽ നിന്നു റാബിയോറ്റ് ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. തുടർന്നും ഗോൾ തിരിച്ചടിക്കാൻ ഫിയരിന്റീന ശ്രമങ്ങൾ ഉണ്ടായി എങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഡാനിലോയാണ് യുവന്റസ് ജയം പൂർത്തിയാക്കിയത്. ക്വഡറാഡോയുടെ പാസിൽ നിന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഗോൾ. കോപ ഇറ്റാലിയ ഫൈനലിൽ ഇത് മൂന്നാം തവണയാണ് യുവന്റസും ഇന്ററും നേർക്കുനേർ വരുന്നത്. തന്റെ അഞ്ചാം കോപ ഇറ്റാലിയ കിരീടം ആണ് യുവന്റസ് പരിശീലകൻ അല്ലഗ്രിനിയുടെ ലക്ഷ്യം.