ലിവർപൂളിന്റെ താരം ബോബി ഫർമീനോ ഒരു പുതിയ നാഴികക്കല്ല് ഇന്ന് പിന്നിട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 50 ഗോളുകൾ നേടുന്ന ആദ്യ ബ്രസീലിയൻ താരമായാണ് ഇന്നത്തെ ഗോളോടെ ഫർമീനോ മാറിയത്. ഇന്ന് ബേർൺലിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഫർമീനോ തന്റെ 50ആം പ്രീമിയർ ലീഗ് ഗോൾ നേടിയത്. 141 മത്സരങ്ങളിൽ നിന്നാണ് ഫർമീനോ 50 ഗോളുകൾ നേടിയത്. 20 അസിസ്റ്റുകളും താരം പ്രീമിയർ ലീഗിൽ നേടിയിട്ടുണ്ട്.
ഫർമീനോ അല്ലാതെ പ്രീമിയർ ലീർഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബ്രസീലിയൻ താരം കൗട്ടീനോ ആണ്. 41 ഗോളുകൾ ആയിരുന്നു മുൻ ലിവർപൂൾ താരം കൗട്ടീനോ നേടിയത്. 29 ഗോളുകൾ നേടിയിരുന്ന ജുനീനോ ആണ് മൂന്നാം സ്ഥാനത്ത്. ഇപ്പോൾ ചെൽസിക്കായി കളിക്കുന്ന വില്ലിയന് 28 ഗോളുമായി നാലാമതും, മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ജീസുസ് 22 ഗോളുകളുമായി അഞ്ചാം സ്ഥാനത്തും ഉണ്ട്.