ചെറുപ്പത്തിന്റെ ആവേശം ഇപ്പോഴും ധോണിയിൽ ഉണ്ടെന്ന് സുരേഷ് റെയ്ന

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ആവേശം നിലനിൽക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്ന. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിൽ സുരേഷ് റെയ്നയും ധോണിയും ഒരുമിച്ചായിരുന്നു.

ധോണിയോടൊപ്പം പരിശീലനത്തിനിടെ കുറച്ച് സമയം ചിലവഴിച്ചെന്നും നെറ്റ്‌സിൽ ധോണി ഇപ്പോഴും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നും ധോണിയിൽ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ആവേശം നിലനിൽക്കുന്നുണ്ടെന്നും റെയ്ന പറഞ്ഞു. പരിശീലനത്തിനിടെ ധോണി ഒരു സെഷനിൽ തുടർച്ചയായി മൂന്ന് മണിക്കൂർ ബാറ്റ് ചെയ്ത കാര്യവും റെയ്ന ഓർമിപ്പിച്ചു.

2011 ലോകകപ്പ് ഫൈനലിൽ ധോണിയുടെ ശരീര ഭാഷ ലോകകകപ്പ് ഇന്ത്യക്ക് നേടികൊടുക്കുമെന്ന് തോന്നിച്ചെന്നും യുവരാജ് സിംഗിന് മുൻപ് ബാറ്റ് ചെയ്യാൻ പരിശീലകൻ ഗാരി കിർസ്റ്റീനോട് പറഞ്ഞെന്നും റെയ്ന പറഞ്ഞു. മുരളീധരന്റെ സ്പിൻ ബൗളിംഗ് നേരിടാൻ തനിക്ക് കഴിയുമെന്ന് ധോണി പറഞ്ഞെന്നും റെയ്ന കൂട്ടിച്ചേർത്തു.

Previous articleഗവണ്മെന്റിന് 25 മില്യൺ, താഴ്ന്ന ലീഗുകൾക്ക് 125 മില്യൺ, മാതൃകയായി പ്രീമിയർ ലീഗ്
Next articleതാരങ്ങൾ എല്ലാം 30 ശതമാനം ശമ്പളം നൽകണം എന്ന് പ്രീമിയർ ലീഗ്