‘എന്നെ ഇന്ന് കാണുന്ന കളിക്കാരനാകിയത് മാഞ്ചസ്റ്റർ യുണൈറ്റഡ്’ – പികെ

- Advertisement -

തന്നെ ഇന്ന് കാണുന്ന തരത്തിലുള്ള കളിക്കാരനാകിയത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചിലവഴിച്ച വർഷങ്ങൾ ആണെന്ന് ബാഴ്സലോണ ഡിഫൻഡർ ജറാർഡ് പികെ. തന്റെ യുവ കാലത്ത് ഓൾഡ് ട്രാഫോഡിൽ ചിലവഴിച്ച 4 വർഷങ്ങൾ ആണ് മികച്ച കളിക്കാരനായി സ്പെയിനിലേക്ക് മടങ്ങാൻ സഹായിച്ചത് എന്നാണ് പികെ വിലയിരുത്തിയത്.

യുണൈറ്റഡിൽ തനിക്ക് അവസരങ്ങൾ അധികം ലഭിച്ചില്ലെങ്കിലും യുണൈറ്റഡിൽ തനിക്ക് ഏറെ വളരാനായി എന്ന് താരം വെളിപ്പെടുത്തി. ലോകത്തെ അക്കാലത്തെ മികച്ച ഡിഫൻഡർമാരായ വിടിച്, ഫെർഡിനാന്റ് എന്നിവരുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് കൂടുതൽ കളികളിൽ കളിക്കാൻ പറ്റാതെ പോയത് എന്നും താരം വിലയിരുത്തി. 2004 മുതൽ 2008 വരെയാണ് പികെ യുനൈറ്റഡിനായി കളിച്ചത്.

Advertisement