വിലക്ക് കഴിഞ്ഞ് പ്രിത്വി ഷായുടെ മാസ്സ് തിരിച്ചുവരവ്

- Advertisement -

ബി.സി.സി.ഐ വിലക്ക് കഴിഞ്ഞ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മുംബൈ താരം പ്രിത്വി ഷാ ആദ്യ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ചുറി നേടി തിരിച്ചുവരവ് ഗംഭീരമാക്കി. സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ആസാമിനെതിരെ 32 പന്തിൽ അർദ്ധ സെഞ്ചുറി നേടിയാണ് പ്രിത്വി ഷാ തിരിച്ചുവരവ് ഗംഭീരമാക്കിയത്. മത്സരത്തിൽ 39 പന്തിൽ നിന്ന് 63 റൺസ് പ്രിത്വി ഷാ എടുത്തിരുന്നു.

മത്സരത്തിൽ പ്രിത്വി ഷായുടെയും അർദ്ധ സെഞ്ചുറിയുടെയും ആദിത്യ താരയുടെ 82 റൺസിന്റെയും പിൻബലത്തിൽ മുംബൈ 83 റൺസിന് ആസാമിനെ തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ആസാമിന് 8 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമാണ് എടുക്കാനായത്.

ഇന്ന് മാത്രമാണ് ബി.സി.സി.ഐ പ്രിത്വി ഷാക്ക് ബി.സി.സി.ഐ ഏർപ്പെടുത്തിയ 8 മാസത്തെ വിലക്ക് അവസാനിച്ചത്. കഫ് സിറപ് കുടിച്ചതിൽ നിന്ന് നിരോധിത മരുന്ന് ശരീരത്തിൽ എത്തിയതോടെയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്.

Advertisement