ഫിൽ ജോൺസ് ഈ സീസണിൽ കളിച്ചേക്കില്ല എന്ന് സൂചന നൽകി ഒലെ ഗണ്ണാർ സോൾഷ്യാർ

Img 20210302 194020
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ ഫിൽ ജോൺസ് കളത്തിൽ ഇറങ്ങിയിട്ട് കാലങ്ങളായി. താരത്തിന്റെ തിരിച്ചുവരവ് ഇനിയും വൈകും. മുട്ടിനേറ്റ പരിക്ക് ആയിരുന്നു ഇത്രയും കാലം ഫിൽ ജോൺസിനെ പുറത്തിരുത്തിയത്. താരം തിരിച്ചുവരവിന്റെ പാതയിൽ ആയിരുന്നു എങ്കിലും വീണ്ടും പരിക്കുകൾ വന്നത് തിരിച്ചടി ആയി എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ ഇന്ന് പറഞ്ഞു. ഈ സീസണിൽ തന്നെ ഫിൽ ജോൺസ് തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ട് എന്നാൽ അത് സംഭവിക്കുമോ എന്ന് അറിയില്ല എന്ന് ഒലെ പറഞ്ഞു.

നാളെ നടക്കുന്ന മത്സരത്തിൽ പോഗ്ബ ഉണ്ടാകില്ല എന്നും ഒലെ പറഞ്ഞു. പോഗബ് മാത്രമല്ല രണ്ട് പുതിയ പരിക്കുകൾ കൂടി ഉണ്ട് എന്നും ഒലെ പറഞ്ഞു. എന്നാൽ പരിക്കേറ്റ താരങ്ങളുടെ പേര് ഒലെ പറഞ്ഞില്ല. നാളെ ക്രിസ്റ്റൽ പാലസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. കവാനി പരിക്ക് മാറി പരിശീലനം നടത്തി എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. നാളെ കവാനി കളത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്.