സ്വാൻസിക്കെതിരായ മത്സരം ആഴ്‌സനലിനെ തോൽവിയിലേക്ക് നയിച്ചത് പീറ്റർ ചെക്കിന്റെ മണ്ടത്തരം. ക്ലിയർ ചെയ്യാവുന്ന ഒരു ബാൾ സ്വാൻസി സ്‌ട്രൈക്കർ ആയൂവിനു നൽകി ഗോൾ വഴങ്ങിയാണ് പീറ്റർ ചെക്ക് ആഴ്സണലിനെ തോൽവിയിലേക്ക് നയിച്ചത്.
33ആം മിനിറ്റിൽ തന്നെ മൊൻറിയലിൽ കൂടെ ആഴ്‌സണൽ മുന്നിൽ എത്തിയിരുന്നു എന്നാൽ തൊട്ടടുത്ത നിമിഷം സാമുവൽ ക്ലൂസിലൂടെ സമനില പിടിച്ച സ്വാൻസി മത്സരത്തിലേക്ക് തിരിച്ചു വന്നു. 61ആം മിനിറ്റിൽ ആണ് ചെക്കിന്റെ മണ്ടത്തരം പിറന്നത്, ആഴ്‌സണൽ പ്രതിരോധനിര താരം നൽകിയ പന്ത് ക്ലിയർ ചെയ്തത് ബോക്സിൽ നിന്നിരുന്ന സ്വാൻസി സ്‌ട്രൈക്കർ അയൂവിന്റെ കാലിലേക്ക്, അയൂ അനായാസം പന്ത് വലയിൽ എത്തിച്ചു സ്വാൻസിക്ക് നിർണായകമായ ലീഡ് നൽകി.
പ്രീമിയർ ലീഗിൽ വര്ഷങ്ങളുടെ പരിചയ സമ്പത്തുള്ള ചെക്കിന്റെ ഈ അബദ്ധം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്തായാലും തോൽവിയോടെ ആഴ്സണലിന്റെ നാലാം സ്ഥാനത് ഫിനിഷ് ചെയ്യാനുള്ള സാധയതകൾ അവസാനിച്ചിരിക്കുകയാണ്. നാലാം സ്ഥാനത്തുള്ള ലിവര്പൂളിനേക്കാൾ 8 പോയിന്റ് പിന്നിലാണ് ആഴ്‌സണൽ ഇപ്പോൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial